Kerala

കോഴിക്കോട് മടവൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം; ആക്രമിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ

കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് എട്ടാം ക്ലാസുകാരനെ മർദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്തായിരുന്നു മർദനം. 

15 വിദ്യാർഥികൾ ചേർന്ന് പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂൾ ബസിൽ കയറി വീട്ടിൽ പോകാനും ഇവർ അനുവദിച്ചില്ല. ഇതിന് ശേഷം വീട്ടിലെത്തിയ കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 

പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. മുടി വെട്ടിയതും പുതിയ ചെരിപ്പ് ഇട്ടതുമൊക്കെയാണ് മർദനത്തിന് കാരണമായതെന്നാണ് പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
 

See also  ഇറാനെതിരായ 'ദീർഘകാല പോരാട്ടത്തിന്' ഇസ്രായേൽ തയ്യാറെടുക്കണമെന്ന് ഐഡിഎഫ് മേധാവി

Related Articles

Back to top button