Gulf

വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്; കോഴിക്കോട് – ഷാര്‍ജ വിമാനം റദ്ദാക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നൂറുകണക്കിനാളുകളുമായി ഷാര്‍ജയിലേക്ക് പുറപ്പടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ പറഞ്ഞ് റദ്ദാക്കി. യന്ത്രത്തകരാര്‍ കാരണമെന്ന് പറഞ്ഞ് മണിക്കൂറോളം യാത്രക്കാരെ ആകാംശയുടെയും പ്രതീക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നാലെയാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

വിസാ, ജോലി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നവരടക്കമുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും യാത്രക്കാരോട് അധികൃതര്‍ മാനുഷിക പരിഗണനപോലും കാണിച്ചില്ലെന്നും യാത്രക്കാര്‍ വ്യക്തമാക്കി.

വിമാനം റദ്ദാക്കിയിട്ടും പകരം സംവിധാനമൊന്നും ഏര്‍പ്പെടുത്താതെയാണ് വിമാന അധികൃതര്‍ നിലപാട് സ്വീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്ക ഏറെ ആശ്വാസമായ സര്‍വീസാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റേ്ത്. എന്നാല്‍, പ്രവാസികളെ എല്ലായ്‌പ്പോഴും പല വിഷയങ്ങളിലും ദുരിതത്തിലാക്കാറുള്ളതും ഈ കമ്പനി തന്നെയാണ്.

See also  മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും

Related Articles

Back to top button