Local

കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

അരീക്കോട്: അരീക്കോട് ഗ്രാമ പഞ്ചായത്ത് വാർഡ് 17 വലിയകല്ലുങ്ങൽ തട്ടാരുപറമ്പിൽ വിളഞ്ഞോത്ത് കോൺക്രീറ്റ് ചെയ്ത് പുതുക്കിപ്പണിത റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ രതീഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ശംസു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മു സൽമ പി.ടി എന്നിവർ സന്നിഹിതരായിരുന്നു. യാസിർ അമീൻ സ്വാഗതവും ഒ.എം അലി നന്ദിയും പറഞ്ഞു.

See also  കേരളത്തിൽ റേഷൻ വിതരണം തടസ്സപ്പെട്ടു: കരാറുകാരുടെ അനിശ്ചിതകാല സമരം

Related Articles

Back to top button