Local
ചില്ലറ ചോദിച്ചെത്തിയ വ്യക്തി പണം നൽകാതെ മുങ്ങി എന്ന് പരാതി

അരീക്കോട് : ഊർങ്ങാട്ടിരി പഞ്ചായത്ത് ഓഫീസിന്റെ സമീപം ഊർങ്ങാട്ടിരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ താഴെ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഫോട്ടോ കോപ്പി കടയിൽ ഇന്ന് രാവിലെ ചില്ലറ വാങ്ങാൻ വന്ന വ്യക്തി പണവുമായി മുങ്ങിയതായി പരാതി. 500 രൂപയ്ക്ക് ചില്ലറ ഉണ്ടോ എന്ന് ചോദിക്കുകയും റേഷൻ കടയിൽ ചില്ലറ ഇല്ലാത്തതുകൊണ്ട് ഇവിടെയുണ്ടാകും എന്ന് പറഞ്ഞ് അയച്ചതാണ് എന്നും പറഞ്ഞു, അവിടെയുണ്ടായിരുന്ന സ്ത്രീയെ സമീപിച്ചു. എന്നാൽ ചില്ലറ നൽകിയെങ്കിലും 500 രൂപ നോട്ട് നൽകാതെ കടന്നു കളഞ്ഞെന്നുമാണ് പരാതി.