National

കാശ്മീരിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മു കാശ്മീരിലെ അഖ്‌നൂരിൽ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ വധിച്ചത്

ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരർ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. കരസേനയുടെ ആംബുലൻസാണ് ഭീകരർ ലക്ഷ്യമിട്ടത്.

ആക്രമണം നടത്തിയ ശേഷം ഭീകരർ വനമേഖലയിലേക്ക് കടന്നു. പിന്നാലെ സൈന്യം തെരച്ചിൽ നടത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു.

The post കാശ്മീരിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും ഏറ്റുമുട്ടലിൽ വധിച്ചു appeared first on Metro Journal Online.

See also  എല്‍പിജി കണക്ഷന്‍ ഉള്ളവര്‍ക്ക് പ്രീമിയം നല്‍കാതെ 50 ലക്ഷംവരെ ഇന്‍ഷൂറിന് അര്‍ഹതയുണ്ട്; പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ലെന്ന് മാത്രം

Related Articles

Back to top button