Kerala

സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ; തള്ളിയാൽ കീഴടങ്ങാൻ നീക്കം

ബലാത്സംഗക്കേസിൽ നടൻ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുക. 62 മത്തെ കേസായാണ് സിദ്ധിഖിന്റെ അപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തകി ഹാജരാകും.

അമ്മയും ഡബ്ല്യുസിസിയും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് സിദ്ധിഖിന്റെ മുൻകൂർ ജാമ്യപേക്ഷ. സിദ്ധിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഡൽഹിയിൽ എത്തി സർക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

ജാമ്യാപേക്ഷ തള്ളിയാൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാനാണ് സിദ്ധിഖിന്റെ തീരുമാനം. തിരുവനന്തപുരത്ത് എത്തി കീഴടങ്ങുമെന്നാണ് വിവരം. സിദ്ധിഖിനെ സഹായിച്ചെന്ന സംശയത്തിൽ മകൻ ഷഹീന്റെ സുഹൃത്തുക്കളെ അടക്കം പോലീസ് ചോദ്യം ചെയ്തിരുന്നു.

The post സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ; തള്ളിയാൽ കീഴടങ്ങാൻ നീക്കം appeared first on Metro Journal Online.

See also  അനർഹർ പെൻഷൻ വാങ്ങിയ സംഭവം ഗുരുതരം; നടപടിയുണ്ടാകുമെന്ന് ധനമന്ത്രി

Related Articles

Back to top button