Gulf

യമന്‍ ആക്രമണത്തില്‍ രണ്ട് സഊദി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

റിയാദ്: സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിലെ രണ്ട് പട്ടാളക്കാര്‍ യമന്‍ പട്ടാളക്കാരുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സഊദിയിലെ മധ്യ മേഖലാ നഗരമായ സെയൂനില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സഊദി പട്ടാളത്തിലെ ഒരു കമ്മിഷന്‍ഡ് ഓഫിസറും നോണ്‍ കമ്മിഷന്‍ഡ് ഓഫിസറുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സഊദി പട്ടാളക്കാര്‍ കഴിഞ്ഞിരുന്ന ക്യാമ്പിന് നേരെ യമനി പട്ടാളക്കാര്‍ നടത്തിയ പതിയിരുന്നുള്ള ആക്രമണത്തിലാണ് മരണം സംഭവിച്ചത്.

പട്ടാളത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഞ്ചനാപരവും ഭീരുത്വവുമാണെന്ന് സഊദി സേനാ വക്താവ് തുര്‍കി അല്‍ മല്‍ക്കി അഭിപ്രായപ്പെട്ടു. പ്രാദേശിക സൈന്യത്തിന് തീവ്രവാദത്തെയും കള്ളക്കടത്തിനേയും നേരിടാന്‍ പരിശീലനം നേടാന്‍ സഹായിച്ചിരുന്ന സഊദി പട്ടാള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സഊദി സ്റ്റേറ്റ് മീഡിയക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അല്‍ മല്‍ക്കി വെളിപ്പെടുത്തി.

See also  ‘സീറോ ബ്യൂറോക്രസി’: തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റി യുഎഇ

Related Articles

Back to top button