Kerala

നടപടി ഉണ്ടാകും വരെ നിയമസഭാ കവാടത്തിൽ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടി ആവശ്യപ്പെട്ട് നിയമസഭയിൽ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭാ കവാടത്തിലാണ് സമരം ഇരിക്കുക. സനീഷ് കുമാർ, എകെഎം അഷ്‌റഫ് എംഎൽഎമാരാണ് സത്യാഗ്രഹ സമരം ഇരിക്കുന്നത്. 

പോലീസുകാർക്കെതിരെ നടപടി എടുക്കും വരെ സമരം ഇരിക്കുമെന്നാണ് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മർദനങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 

വിഷയത്തിൽ ഇന്ന രണ്ടര മണിക്കൂറിലധികം നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടന്നു. കസ്റ്റഡി മർദനത്തിൽപ്രതികളായ പോലീസുകാരെ പിരിച്ചു വിടണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
 

See also  എംഎൽഎ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ തീരുമാനിക്കട്ടെ: കെസി വേണുഗോപാൽ

Related Articles

Back to top button