Gulf

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ അടുത്ത മാസം ആറു മതുല്‍

ദുബൈ: ഡിഎസ്എഫ്(ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍) ഡിസംബര്‍ ആറു മുതല്‍ ജനുവരി 12 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നൃത്തം, ബാന്റുമേളം, സംഗീത കച്ചേരി, ഡ്രോണ്‍ ഷോ, കരിമരുന്നു പ്രയോഗം തുടങ്ങിയവയുമായി ഉദ്ഘാടനം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതിയായ ഡിഎഫ്ആര്‍ഇ(ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ്). എല്ലായിപ്പോഴുമെന്നപോലെ ഇത്തവണയും എത്ര കണ്ടാലും മതിവരാത്ത വിഭവങ്ങളാവും ഡിഎസ്എഫിന്റെ ഭാഗമായി ഒരുക്കുക. സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ ലഭിക്കാനും അവസരമുണ്ടായിരിക്കും.

ആഗോള – പ്രാദേശിക ബ്രാന്റുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാവുമെന്നതാണ് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം ഏറെ ആകര്‍ഷകം. ആകര്‍ഷകമായ റീട്ടെയില്‍ ഓഫറുകളും മെഗാ സമ്മാനങ്ങളുമെല്ലാം ഡിഎസ്എഫിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ ഷോപ്പിങ് മാമാങ്കം 38 ദിവസമായിരിക്കും നീണ്ടുനില്‍ക്കുക. ദുബൈയുടെ വിവിധ ഭാഗങ്ങളിലായാണ് വിനോദ പരിപാടികള്‍ അരങ്ങേറുക.

നൂതനാശയങ്ങളുടെ മുഖ്യ കേന്ദ്രമാക്കി ദുബൈയെ മാറ്റിയതിന്റെ തെളിവാണ് ഡിഎസ്ഫ് മേളയെന്ന് ഡിഎഫ്ആര്‍ഇ സിഇഒ അഹമ്മദ് അല്‍ ഖാജ വ്യക്തമാക്കി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഡിഎസ്എഫ് നടക്കുന്ന 38 ദിവസങ്ങളിലും കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

See also  ദുബൈ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന

Related Articles

Back to top button