Gulf

യുഎഇ പ്രസിഡന്റും യുകെ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ സന്ദര്‍ശനത്തിന് എത്തിയ യുകെ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വാഗതംചെയ്തു. ഇരുനേതാക്കളും അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി കാര്യങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വികസന വിഷയങ്ങളും മേഖലയിലെ പ്രശ്‌നങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തു.

യുഎഇ 53ാം ദേശീയദിനം ആഘോഷിക്കുന്ന അവസരത്തില്‍ സ്റ്റാര്‍മര്‍ യുഎഇ പ്രസിഡന്റിന് ആശംസകള്‍ അറിയിച്ചു. രാജ്യത്തിന് ഇനിയും പുരോഗതിയുടെ പാതയില്‍ ഏറെ മുന്നേറാന്‍ സാധിക്കട്ടെയെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.
അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കാളികളായി.

See also  കുത്തേറ്റ് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നാലു ലക്ഷം റിയാല്‍ നഷ്ടപരിഹാരം

Related Articles

Back to top button