Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയ രണ്ട് പേരെ കാണാനില്ലെന്ന് പരാതി

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ കാണാതായെന്ന് പരാതി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ്(40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത്(28) എന്നിവരെയാണ് കാണാതായത്.

ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോ എടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരം അറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യയാണ് പരാതി നൽകിയത്.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഭൂതപൂർവമായ തിരക്കാണ് ഉത്സവം നടക്കുന്ന കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്.

The post കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയ രണ്ട് പേരെ കാണാനില്ലെന്ന് പരാതി appeared first on Metro Journal Online.

See also  മറ്റൊരു സ്ത്രീയില്‍ കുട്ടികളുണ്ട്; എന്റെ കൂടെ കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 ആണ്: ഗോസിപ്പുകൾക്ക് ലാലേട്ടൻ്റെ മറുപടി

Related Articles

Back to top button