Gulf

വാഷിങ് മെഷിനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു

ജിദ്ദ: വാഷിങ് മെഷിനിലും പാത്രങ്ങളിലും ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു. സഊദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയാണ് ജിദ്ദ വിമാനത്താവളം, ബത്ത അതിര്‍ത്തി, റിയാദിലെ ഡ്രൈ പോര്‍ട്ട് എന്നിവ വഴി 6.45 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഇതര ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം തകര്‍ത്തത്.

മെത്താംഫെറ്റാമിനൊപ്പം 4.45 ലക്ഷം പ്രെഗാബാലിന്‍, ട്രമഡോള്‍ ഗുളികകള്‍, രണ്ടു ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വിട്ടുപകരണങ്ങള്‍ അടങ്ങിയ താപാല്‍ പാഴ്‌സലിലായിരുന്നു ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഒളിപ്പിച്ചത്. മയക്കുമരുന്ന് സ്വീകരിക്കാനായി എത്തിയ 10 പേരെയും പിടികൂടിയിട്ടുണ്ട്.

See also  26ന് ഷാരൂഖ് ഖാന്‍ ആഗോളഗ്രാമം സന്ദര്‍ശിക്കും

Related Articles

Back to top button