ഉദയംപേരൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; അപകടം കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പ്

തൃപ്പുണിത്തുറ ഉദയംപേരൂരിന് സമീപം കണ്ടനാട് അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. രാവിലെ 9.30നാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര തകർന്നുവീണത്. അങ്കണവാടിയിലെ ആയ മാത്രമായിരുന്നു അപകട സമയത്ത് ഇവിടെയുണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികൾ ക്ലാസിൽ എത്താൻ സമയമാകുന്നതേയുണ്ടായിരുന്നുള്ളു. വലിയ അപകടമാണ് വഴി മാറിയത്
അഞ്ച് കുട്ടികളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത് പത്ത് മണിയോടെയാണ് കുട്ടികൾ ഇവിടേക്ക് എത്തുക. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആയയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവർ കെട്ടിടം തൂത്തുവാരി വൃത്തിയാക്കുന്നതിനിടെയാണ് ശബ്ദം കേട്ടതും പിന്നാലെ മേൽക്കൂര ഒന്നാകെ നിലംപതിച്ചതും
കെട്ടിടത്തിന് നൂറ് വർഷത്തിലേറെ പഴക്കമുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജൂനിയർ ബേസിക് സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റ് ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നു.
The post ഉദയംപേരൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; അപകടം കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പ് appeared first on Metro Journal Online.