National

മുഡ ഭൂമി ഇടപാട്: സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത

മുഡ ഭൂമി ഇടപാട് അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പോലീസാണ് കേസ് അന്വേഷിക്കേണ്ടത്

മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്.

സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും എബ്രഹാം എന്നയാളാണ് പരാതി നൽകിയത്. സിദ്ധരാമയ്യ, ഭാര്യ, മകൻ, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയായിരുന്നു പരാതി.

The post മുഡ ഭൂമി ഇടപാട്: സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത appeared first on Metro Journal Online.

See also  തമന്ന ഭാട്യയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്; മൂക്കത്ത് വിരല്‍ വെച്ച് ആരാധകര്‍

Related Articles

Back to top button