Kerala

യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വേടനെതിരെ തെളിവുണ്ടെന്ന് പോലീസ്, കുറ്റപത്രം സമർപ്പിച്ചു

യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസിൽ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃക്കാക്കര പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ാദനം ചെയ്തതിന് വാട്‌സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു

സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. നിലവിൽ ഈ കേസിൽ ജാമ്യത്തിലാണ് വേടൻ. കഞ്ചാവ് കേസിലും കഴിഞ്ഞ ദിവസം വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒമ്പത് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം

വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. വേടൻ താമസിച്ച ഹോട്ടലിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തിയിരുന്നു.
 

See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങൾ: ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ് ആരംഭിച്ചു

Related Articles

Back to top button