Gulf

യുഎഇ ഖത്തറിനെ മലര്‍ത്തിയടിച്ചു; വേള്‍ഡ് കപ്പിലേക്കുള്ള സാധ്യത വര്‍ധിച്ചെന്ന് ഫിഫ

ദുബൈ: ലോക കപ്പിനുള്ള ക്വാളിഫൈയിങ് മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഖത്തറിനെ യുഎഇ പരാജയപ്പെടുത്തി. 36 വര്‍ഷത്തില്‍ ആദ്യമായാണ് ഖത്തറിന് മേല്‍ യുഎഇക്ക് വ്യക്തമായ വിജയം നേടാന്‍ സാധിച്ചിരിക്കുന്നത്. യുഎഇയുടെ വിജയം ലോക കപ്പിലേക്ക് മത്സരിക്കാനുള്ള യുഎഇയുടെ സാധ്യത പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഫിഫ വിജയത്തോട് പ്രതികരിച്ചത്.

അബദാബി അല്‍ നഹ്‌യാന്‍ സ്റ്റേഡിയത്തിലായിരുന്നു വീറും വാശിയുമുള്ള സഹോദരരാജ്യങ്ങളുടെ മത്സരം അരങ്ങേറിയത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഉസ്‌ബെക്കിസ്ഥാന് തൊട്ടുതാഴെ മൂന്നു പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് യുഎഇ. 2007ന് ശേഷം ഖത്തര്‍ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. യുഎഇ താരം ഫാബിയോ ലിമയാണ് ഖത്തറിന് കനത്ത പ്രഹരമേല്‍പ്പിച്ചതെന്നും ഫിഫ അധികൃതര്‍ വിശദീകരിച്ചു.

See also  ഇസ്രായേൽ ഇറാനെതിരെ നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു

Related Articles

Back to top button