Gulf

കുവൈറ്റ് രാജ്യാന്തര പുസ്തകോത്സവം തുടങ്ങി

കുവൈറ്റ് സിറ്റി: 47ാമത് കുവൈറ്റ് രാജ്യാന്തര പുസ്തകോത്സവത്തിന് മിഷറഫ് എക്‌സ്ബിഷന്‍ ഫെയര്‍ ഗ്രൗണ്ടില്‍ ഇന്നലെ തുടക്കമായി. കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ രക്ഷാകര്‍തൃത്വത്തില്‍ നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് ആണ് രാജ്യത്തെ പ്രധാന സാംസ്‌കാരിക പരിപാടികളില്‍ ഒന്നായ പുസ്തകോത്സവത്തിന്റെ സംഘാടകര്‍.

31 രാജ്യങ്ങളില്‍നിന്നായി 544 പ്രസിദ്ധീകരണ കമ്പനികളാണ് പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമായി എത്തിച്ചിരിക്കുന്നത്. വാര്‍ത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാന്‍ അല്‍ മുതൈരി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹാള്‍ നമ്പര്‍ 5,6,7 എന്നിവിടങ്ങളിലായി 348 സ്റ്റാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒന്നുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയുമാണ് പ്രവേശന സമയം. നവംബര്‍ 30ന് അവസാനിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

The post കുവൈറ്റ് രാജ്യാന്തര പുസ്തകോത്സവം തുടങ്ങി appeared first on Metro Journal Online.

See also  രാജ്യത്ത് നിരോധനമുള്ള വലയുമായി കടലില്‍ ഇറങ്ങിയവരെ പിടികൂടി

Related Articles

Back to top button