Education

അമൽ: ഭാഗം 29

രചന: Anshi-Anzz

ഞാൻ അവനെ എന്തിനാണ് അങ്ങനെ നോക്കിയത് എന്ന് വെച്ചാൽ ആ ചെക്കനുണ്ട് എന്നെ രൂക്ഷമായി നോക്കുന്നു….. കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലേലും എന്നോട് അത്ര രാസത്തിലല്ല എന്നെനിക്ക് ഉറപ്പായി….. അതുകൊണ്ട് ഞാൻ പുരികം പൊക്കി അവനോട് എന്താണെന്ന് ചോദിച്ചു….

“” നീ ആണോടി അമൽ??? “”

“”ആ…. ഞാൻ തന്നെയാ അമൽ…. എന്തേയ് താനെന്റെ പേര് ചോദിക്കാൻ വന്നതാണോ….“”.

അവനോട് തോന്നിയ രോഷം ഒക്കെ എന്റെ വാക്കുകളിലൂടെ പറഞ്ഞു….

“” ടാ….. നീ വന്ന് പറഞ്ഞപ്പോൾ ഞാൻ ഇവള് ഇത്രേം സുന്ദരിയാണെന്ന് കരുതിയില്ല…… ഇതിപ്പോ ഈ കോളേജിലെ campus Beauty alle  നിൽക്കുന്നത്…… “”

അവൻ അവന്റെ കൂട്ടത്തിലുള്ള ഒരുതന്നോട് എന്നെ നോക്കി പറഞ്ഞു….. അവന്റെ സംസാരം കേട്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ഞാൻ മിണ്ടാതെ നിന്നു…..

“” ടീ….. നീയാണോ എന്റെ സനയെ തല്ലിയത്….. “”

ഓഹ്….. അപ്പൊ ഇവനാണല്ലേ ലെവൻ……

“” ആ…. ഞാൻ തന്നെയാ തല്ലിയത്….. എന്തേ തിരിച്ചു തല്ലണം എന്നുണ്ടോ….  “”

“” ഉണ്ടല്ലോ….. അവൾക്ക് വേണ്ടി ഞാൻ തിരിച്ചു തല്ലിയില്ലേൽ അവളെന്നോട് പിണങ്ങും…… പക്ഷെ നിന്റെ ഈ മുഖം കണ്ടിട്ട് എനിക്കാണേൽ തല്ലാനും തോന്നുന്നില്ല…. പകരം ഒന്ന് തലോടാനാണ് തോന്നുന്നത്…… എന്നാലും നിനക്ക് ഞാൻ തരാൻ കരുതിവെച്ചത് ദേ ഇവൾക്ക് കൊടുക്കാം “”

എന്നും പറഞ്ഞ് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ അവൻ ദിയനെ തല്ലാനായി കൈ പൊക്കി……

“” വേണ്ട അൻവറേ………. വെറുതെ നീ തടി കേടാക്കാൻ നിൽക്കണ്ട….. സനയെ തല്ലിയത് ഞാൻ അല്ലേ…. അപ്പൊ ആ അടി തിരിച്ചുതരേണ്ടത് എനിക്കാ.“”

ഇതും പറഞ്ഞ് ഞാൻ അവന്റെ കൈ പിടിച്ചു വെച്ചു….. എന്റെ നഖങ്ങൾ അവന്റെ കയ്യിൽ ആഴ്ന്നിറങ്ങിയപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി….. ടീഎന്നും വിളിച്ച് അവൻ മറ്റേ കൈ കൊണ്ട് എന്നെ തല്ലാനായി ഒരുങ്ങിയതും ഏതോ ഒരുത്തൻ വന്ന് അവന്റെ കൂട്ടത്തിലെ ഒരുത്തനോട് എന്തോ പറഞ്ഞു….. അതവൻ നേരെ ഇവന്റെ ചെവിയിലും….. അത് കേട്ടിട്ടാണെന്ന് തോന്നുന്നു അവന്റെ മുഖം ഒന്ന്കൂടി ചുവന്നു……. പെട്ടന്ന് അവൻ എന്റെ കൈ വിട്ടിട്ട് ‘ നിന്നെ ഞാൻ പിന്നെ എടുത്തോളാമെടി ’ എന്നും പറഞ്ഞ് എന്നെ രൂക്ഷമായി നോക്കിയിട്ട് അവിടുന്ന് പോയി…..

‘ ശ്ശെടാ.    എന്നാലും എന്തായിരിക്കും ആ പയ്യൻ അവരോട് വന്ന് പറഞ്ഞത്…. 🤔 എന്തോ DJ എന്നൊക്കെ പറയുന്നത് കേട്ടല്ലോ…… ഇനി അവിടെ dj സോങ് ഇട്ടിട്ടുണ്ട് ഡാൻസ് കളിക്കാൻ വായോ എന്നും പറഞ്ഞ് അവനെ വിളിച്ചതായിരിക്കുമോ…… ആ ചിലപ്പോ അതായിരിക്കും…… ‘

നമ്മളിങ്ങനെ ഓരോന്ന് ആലോചിച് നിലത്ത് വീണ് കിടക്കുന്ന എന്റെ പൈനാപ്പിളിലേക്ക് ഒന്ന് നോക്കി…… ആ കുരിപ്പ് കാരണം എനിക്കെന്റെ പൈനാപ്പിൾ മിസ്സായി….. ഞാൻ മെല്ലെ തല ഉയർത്തി എന്റെ ഒരു സൈഡിലേക്ക് നോക്കിയപ്പോൾ നസ്രിൻ എന്നെ ഒന്ന് നോക്കി ഇളിച്ചിട്ട് അവളെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന പീസ് വേഗം വായിലേക്ക് ഇട്ടു…..

See also  ശക്തമായ കാറ്റും മഴയും; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്: മത്സ്യബന്ധനത്തിന് വിലക്ക്

മറ്റെ സൈഡിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് ചിരിയാണ് വന്നത്….. ദിയ ഉണ്ട് ഒരു കൈ കൊണ്ട് അവളെ കയ്യിലുണ്ടായിരുന്ന പൈനാപ്പിൾ വായിലേക്ക് കുത്തികയറ്റുന്നു….. മറ്റേ കൈ കൊണ്ട് അവളെ മടിയിലിയുന്ന കവർ പൊത്തിപിടിച്ചിട്ടും ഉണ്ട്…….
ഞാൻ അവളെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കിയിട്ട് എനിക്കൊരെണ്ണം തരാൻ പറഞ്ഞു….. അപ്പൊ പെണ്ണ് ഇല്ലെന്ന് തലയാട്ടി…..
നമ്മൾ വീണ്ടും അവളോട് ചോദിച്ചപ്പോൾ ഇത് തന്നെ ആയിരുന്നു മറുപടി…..

‘ ആഹാ….. അത്രക്കായോ….. കാണിച്ചുതരാടി ‘ എന്നും മനസ്സിൽ കരുതി നമ്മൾ pT ഉഷയെ മനസ്സിൽ ദ്യാനിച് അവളെ മടിയിൽ നിന്നും ആ കവർ തട്ടിപറിച്ചെടുത് ഓടി…..

‘ അമ്മൂ…. നിക്കെടി കുരിപ്പേ ’ എന്നൊക്കെ അവൾ അവിടെ നിന്ന് വിളിച്ച് കൂവുന്നുണ്ടെലും ഞാൻ അതൊന്നും കേട്ടില്ല……

നേരെ ഗ്രൗണ്ടിൽ ചെന്ന് നമ്മളെ പയ്യൻസിന്റെ അടുത്ത് പോയി ഇരുന്നു….. നമ്മൾ വരുണിന്റെ തോളിൽ കയ്യിട്ട് ഇരുന്ന് എന്തോ പറഞ്ഞ് ചിരിച് തിരിഞ്ഞതും അൽ പ്രിൻസിയുണ്ട് വൽ നോട്ടം നോക്കി നിൽക്കുന്നു……
അത് കണ്ടതും ഞാൻ നൈസായിട്ട് അവന്റെ തോളീന്ന് കയ്യെടുത് കുറച്ച് നീങ്ങി ഇരുന്നു….. അപ്പോളുണ്ട് അയാളെന്നെ നോക്കി ചിരിച് കൈ കൊണ്ട് ഇരുന്നോ എന്ന് ആഗ്യം കാണിക്കുന്നു….. അപ്പൊത്തന്നെ ഞാൻ മൂപ്പർക്ക് നമ്മളെ 28 പല്ലും കാട്ടി ഇളിച്ചുകൊടുത്തിട്ട് അവരെ അടുത്തേക്ക് തന്നെ നീങ്ങിയിരുന്നു…..

എന്നിട്ട് നമ്മൾ അവറ്റങ്ങളെ ഒപ്പം കൂടി മാങ്ങയും നെല്ലിക്കയും ഒക്കെ കഴിക്കാൻ തുടങ്ങി…… പെട്ടന്ന് പുറത്ത് ഒരടി വന്ന് പതിഞ്ഞതും നമ്മക്ക് തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായി… എന്നാലും നമ്മൾ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോളുണ്ട് സാക്ഷാൽ വടയക്ഷി ദിയ കൊഷ്മി എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് നിൽക്കുന്നു…..

അവളെ അടിയുടെ ഊക്കിൽ എന്റെ കണ്ണീന്നൊക്കെ വെള്ളം വന്നു….. അമ്മാതിരി വേദന ആയിരുന്നു….. ഞാൻ അവളെയും ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവളോട് രണ്ട് പറയാൻ വേണ്ടി നിന്നതും അവൾക്ക് നേരെ വേറെ ആരോ പൊട്ടിത്തെറിച്ചിരുന്നു…. നമ്മളത് ആരാണെന്ന് നോക്കിയപ്പോളുണ്ട് നമ്മടെ ഷാദി നിന്ന് അവളോട് ഭയങ്കര ഡയലോഗ്….

“” ദിയ നീ എന്തൊരു അടിയാ അടിച്ചത്…. പാവം അവൾക്ക് എത്ര വേദനിച്ചൂ എന്നറിയുമോ… അവൾ എന്ത് തെറ്റ് ചെയ്തിട്ടാ നീ ഇപ്പൊ അവളെ തല്ലിയത്….“”

എന്ന് തുടങ്ങി അവളോട് പൊരിഞ്ഞ ചൂടാവൽ…..

തിരിച്ച് ദിയ ഒന്നും മിണ്ടുന്നില്ലെങ്കിലും അവനെ പിടിച്ച് ഒരൊറ്റ തള്ള്……. ദേ പോണു ചെക്കൻ….. അവൻ നേരെ ചെന്ന് മുന്നിലിരിക്കുന്ന ഒരു പെൺ കുട്ടിയുടെ മേലേക്കൂടി വീണു….

“” സോറി…. ഞാൻ…. അവൾ…. ഉന്തിയപ്പോൾ…. അറിയാതെ വീണതാണ്….. I’m really
sorry….. “”

അവൻ ആ കുട്ടിയോട് സോറിയൊക്കെ പറഞ്ഞ് ഷർട്ടിന്റെ കയ്യൊക്കെ മടക്കി ദിയക്ക് നേരെ ഒരു വരവ്….. ഇന്നിവിടെ വല്ലതും നടക്കും….. ശാദി ദിയന്റെ കൈ പിടിച്ച് തിരിച്ച് രണ്ടാളും കൂടെ വെടിക്കെട്ടിന് തിരി കൊളുത്താൻ വേണ്ടി നിന്നതും അജുവും ചേട്ടായിയും നസ്രിനും കൂടി അവരെ രണ്ടുപേരെയും പിടിച്ചു മാറ്റി……

See also  കാശിനാഥൻ-2: ഭാഗം 26

“” എന്തിനാടാ ഇയ്യവനെ പിടിച്ച്മാറ്റിയത്…. അവൾക്ക് ഒന്ന് കിട്ടേണ്ടത് തന്നെ ആയിരുന്നു…. “”

ആഹാ….. എന്താ നിന്റെ മനസ്സിലിരിപ്പ്….. “-വരുൺ

“” ദിയ…… നീ എന്തിനാ അവളെ വന്ന് തല്ലിയത്….. “”

അജു അത് ചോദിച്ചതും അവളെന്നെ ഒരു നോട്ടം….. ഹൌ ഇന്റെ റബ്ബേ…… നമ്മൾ പേടിച്ചു……

“” ഞാൻ പൈസ കൊടുത് വാങ്ങിയ മാങ്ങയും മറ്റും എന്റെ കയ്യീന്ന് തട്ടിപറിച്ചോടിയ ഇവളെ ഞാൻ പിടിച്ച് പിന്നെ ഉമ്മ വെക്കണോ….. “”

അവളത് പറഞ്ഞതും എല്ലാവരും കൂടെ എന്നൊരു നോട്ടം…. ഒരുമാതിരി കുറ്റവാളികളെ നോക്കുന്നത് പോലെ… 😑

“” അതിന് ഞാൻ നിന്നോട് മര്യാദക്ക് അതിൽ നിന്ന് ഒരെണ്ണം ചോദിച്ചതല്ലേ… .. അപ്പൊ നീ തന്നോ….. ഇല്ലല്ലോ…. അതുകൊണ്ടാണ് എനിക്ക് അത് എടുത്ത്
ഓടേണ്ടി വന്നത്….. “”

നമ്മളത് പറഞ്ഞതും അവരൊക്കെ കൂടെ വീണ്ടും എന്നെ നോക്കി….. അപ്പൊ ഞാൻ നല്ല നിഷ്ക്കു ഭാവത്തിൽ നിന്നു…

അപ്പൊ എല്ലാവരും ദിയക്ക് നേരെ വീണ്ടും തിരിഞ്ഞപ്പോൾ അവൾ അവർക്ക് ഉണ്ടായതൊക്കെ പറഞ്ഞ് കൊടുത്തു….അൻവറിന്റെ കാര്യം ഒന്നും പറഞ്ഞില്ല…… അത് ഞാൻ അവളോട്‌ പറയരുതെന്ന് കണ്ണ്കൊണ്ട് കാണിച്ചു…… ഇനി അത് കേട്ടിട്ട് വേണം ഇവന്മാർ മൂന്നും കൂടി പോയി അവരോട് ഉടക്കാൻ….  അങ്ങനെ ഞങ്ങൾ അതിനെ കുറിച്ച് കുറച്ച് നേരം സംസാരിച്ചിട്ട് വായിനോക്കാൻ തുടങ്ങി…..

വല്ലാത്ത വിശപ്പ്…..ഇന്നാണെൽ ക്യാന്റീനിൽ മുടിഞ്ഞ തിരക്കും ആയിരിക്കും…..അതുകൊണ്ട് ഞാൻ അവറ്റങ്ങളേം വലിച്ച് വേഗം പോയി സീറ്റ് പിടിച്ചു……food കഴിക്കേണ്ട സമയം ഒന്നും ആകാത്തതിനാൽ ഞങ്ങൾ അവിടെ കത്തിയടിച്ചോണ്ടിരുന്നു……

“” ടാ.. ഇന്ന് ഗ്രൗണ്ടിൽ DJ സോങ് വെച്ചിരുന്നോ…..“”

“” അവിടെ ഇന്ന് മൊത്തം Dj ആയിരുന്നല്ലോ….  എന്താ കാര്യം….. “”

വരുൺ അത് ചോദിച്ചതും എന്തോ ഒരു ഓർമ്മയിൽ ഞാൻ പറഞ്ഞു

“എന്താണെന്നറിയില്ല….. എന്നെ തല്ലാൻ വന്നവനോട് ഒരുത്തൻ കാതിൽ എന്തോ DJ എന്നൊക്ക പറഞ്ഞപ്പോൾ അവൻ എന്നെ നോക്കി ദഹിപ്പിച്ചിട്ട് തല്ലാതെ പോയി…. ”

ഇത് പറഞ്ഞ് കഴിഞ്ഞതിനു ശേഷമാണ് എനിക്ക് പറ്റിയ അമളി മനസ്സിലായത്….. ഞാൻ മെല്ലെ അവരെ മുഖത്തേക്ക് നോക്കിയപ്പോളുണ്ട് മൂന്നും കൂടി എന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നു….  മറ്റവർ രണ്ടാളും ആണെങ്കിൽ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്…… ഞാൻ നൈസായിട്ട് അവർക്കൊന്ന് ഇളിച്ചു കൊടുത്തിട്ട് സ്വയം  തലക്ക് ഒരു മേട്ടം കൊടുത്തു…..

അമ്മു….. നീയിപ്പോ എന്താ പറഞ്ഞത്…… “-അജു

“” ഞാൻ എന്ത് പറയാൻ…   നീ എന്തൊക്കെയാ അജു ഈ പറയുന്നേ….. “”

“” നിന്ന് ഡ്രാമ കളിക്കാതെ കാര്യം പറയടി…. ഞങ്ങളെ കാതിനൊന്നും ഒരു കുഴപ്പോം ഇല്ല …. നീ ഇപ്പൊ എന്തോ പറഞ്ഞത് ഞങ്ങൾ എല്ലാവരും കേട്ടതാണ്…   മ്മ് മ്മ്…. വേഗം പറഞ്ഞോ….. “”

See also  ശബരിമലയിൽ 12 ദിവസം കൊണ്ട് 9 ലക്ഷം ഭക്തർ ദർശനം നടത്തി; 5.89 കോടി രൂപ അധിക വരുമാനം

ശാദി എന്നെ നോക്കി കണ്ണുരുട്ടി അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാൻ ഒന്ന് ആലോചിച്ചതിനു ശേഷം അവരോട് എല്ലാം പറഞ്ഞു…… അത് കേട്ട് കഴിഞ്ഞതും അവരുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി…. അജു സീറ്റ്ന്ന് എണീറ്റ്  ‘ ആ പന്ന മോനെ ഞാൻ ഇന്ന് ’ എന്നും പറഞ്ഞ് പോകാൻ നിന്നതും ഞാൻ അവന്റെ കയ്യിൽ പിടിച്ചു ……

“” അജു അത് വേണ്ട…..  നീ അവനോട് മുട്ടാൻ നിൽക്കണ്ട….. “”

അതെന്താ അമ്മൂ… .  ആ പൂതനക്ക് വേണ്ടി അവൻ നിന്നെ അടിക്കാൻ വന്നിട്ടുണ്ടെങ്കിൽ നിനക്ക് വേണ്ടി ഞങ്ങളും അവന്റെ അടുത്തേക്ക് ചെല്ലണ്ടേ….. ഇല്ലേൽ പിന്നേ ഞങ്ങൾ നിന്റെ ബ്രെതേഴ്സും ചങ്കാളും ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം…… “-അജു

“” അതൊക്കെ ശെരിയാ…  പക്ഷേ ഇപ്പൊ നിങ്ങൾ അവനുമായി മുട്ടണ്ട……

അവനെന്നെ തല്ലിയിട്ടൊന്നും ഇല്ലല്ലോ….മാത്രമല്ല എനിക്കവളെയൊന്ന് കാണേം വേണം…… ആ
സനയെ….. 😬“”

ok….. നീ പറഞ്ഞതുകൊണ്ട് മാത്രം ഞങ്ങൾ ഇപ്പൊ അവനെ ഒന്നും ചെയ്യുന്നില്ല…. “-വരുൺ

“” മ്മ്….. എന്നാലും ആ തെണ്ടിക്ക് DJ സോങ് ഇത്രക്ക് ഇഷ്ട്ടാണോ……“”

ഞാൻ ഇത് പറഞ്ഞതും അവരെല്ലാവരും കൂടി ഭയങ്കര ചിരി……

“” എന്തിനാ നിങ്ങൾ ഇങ്ങനെ ഇരുന്ന് കിണിക്കണത്…. ഞാൻ ഇപ്പൊ വല്ല കോമഡിയും പറഞ്ഞോ……“”

“” കോമഡിയല്ലടി….. ട്രാജഡി….. “”

ഇതും പറഞ്ഞ് ആ ശാദി തെണ്ടി ചിരിച്ചതും കൂടെ ബാക്കിയുള്ള തെണ്ടികളും കിണിക്കാൻ തുടങ്ങി…..

“” കിണിക്കല്ലേ…. 😑 ആ പല്ല് കൊഴിഞ്ഞു വീഴും….. “”

എന്നാലും ഇവരെന്തിനാ ഇപ്പൊ ഇളിക്കണത്… ആഹാ…. അതറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം….

“” ടാ….  അജൂ…… സത്യം പറഞ്ഞോ നിങ്ങൾ എല്ലാവരും കൂടെ എന്തിനാ ഇപ്പൊ ചിരിച്ചത്…. എനിക്കിപ്പോ അറിയണം…. “”

പിന്നെ നിന്റെ ഇമ്മാതിരി വർത്താനം കേട്ടാൽ ആരായാലും ചിരിക്കില്ലേ….. “-അജു

“” എമ്മാതിരി വർത്താനം കേട്ടാൽ…. അതിന് ഞാൻ ഇപ്പൊ എന്താ പറഞ്ഞേ… “”

എന്റെ അമ്മൂ….. നീയീ DJ Dj എന്ന് പറയുന്നത് Dj സോങിനെ ഉദ്ദേശിച്ചാണ്….. പക്ഷേ ഈ കോളേജിലെ DJ അത് നമ്മളെ കോളേജ് ചെയർമാൻ ആണ്….. “-വരുൺ

“” എന്ത്???? കോളേജ് ചെയർമാനോ…… അങ്ങനെ ഒരാളെ കുറിച്ച് എന്നിട്ട്  ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ….. “”

ആ….. നീ മാത്രമേ DJ യെ കുറിച്ച് കേൾക്കാതുള്ളു “-ശാദി

ടാ….. നിങ്ങൾ ഒന്ന് തെളിച്ചു പറയുന്നുണ്ടോ….എനിക്കൊന്നും മനസ്സിലാകുന്നില്ല…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post അമൽ: ഭാഗം 29 appeared first on Metro Journal Online.

Related Articles

Back to top button