യുഎഇയുടെ ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ചവരെ കനത്ത മഴ പെയ്‌തേക്കും

അബുദാബി: രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ് ചില പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രിയോടെ മഴ പെയേതേക്കും. വ്യാഴാഴ്ച രാവിലെ ദുബൈ, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലും മഴ പെയ്യും. അതിനു ശേഷം റാസല്‍ഖൈമയിലേക്ക് മേഖങ്ങള്‍ നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ച ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ, താപനില കുറയുകയും മേഘാവൃതമായ അന്തരീക്ഷം ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മേഘങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും തീരങ്ങളിലേക്കും ദ്വീപുകളിലേക്കും നീങ്ങുകയും ചെയ്യും. ബുധനാഴ്ച രാത്രി മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. കിഴക്ക് നിന്ന് രാജ്യത്തിന് മുകളിലൂടെയുള്ള ഉപരിതല ന്യൂനമര്‍ദത്തിന്റെ വ്യാപനമാണ് വിവിധ പ്രദേശങ്ങളില്‍ മേഘങ്ങളുടെ വികാസത്തിന് കാരണമാകുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.
The post യുഎഇയുടെ ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ചവരെ കനത്ത മഴ പെയ്‌തേക്കും appeared first on Metro Journal Online.