Gulf

യുഎയില്‍ ജീവിക്കുന്ന എട്ടു വയസുള്ള 75 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈനില്‍ സ്വന്തമായി പേയ്‌മെന്റ് നടത്താന്‍ കഴിയുമെന്ന് പഠനം

ദുബൈ: യുഎഇയില്‍ കഴിയുന്ന എട്ടു വയസുള്ള 75 ശതമാനം കുട്ടികള്‍ക്കും മാതാപിതാക്കളുടെ സഹായമില്ലാതെതന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കുമെന്ന് പഠനം. 15 വയസുള്ളവര്‍ക്കിടയില്‍ 92 ശതമാനമാണ് ഈ നിരക്ക്. ആഗോള ഡിജിറ്റര്‍ പേയ്‌മെന്റ്‌സ് നല്‍കുന്ന സ്ഥാപനമായ ചെക്കൗട്ട് ഡോട്ട് കോം രാജ്യാന്തര തലത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിവാക്കുന്നത്.

ആല്‍ഫ തലമുറയിലുള്ളവരുടെ കണ്‍സ്യൂമര്‍ ബയിങ് സ്വഭാവമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ കുട്ടികളെ പ്രാപ്തമായിക്കിയിരിക്കുന്നതെന്ന് പഠനം എടുത്തുകാട്ടുന്നു. യുഎഇയിക്കൊപ്പം യുകെ, യുഎസ്, ചൈന എന്നീ രാജ്യങ്ങളിലെ കുട്ടികളിലാണ് പഠനം നടത്തിയത്. ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് ജനറേഷന്‍ ആല്‍ഫയിലുള്ള വിഭാഗമാണ് വലിയൊരു പങ്കുവഹിക്കുന്നതെന്ന് ചെക്ക്ഔട്ട് ഡോട്ട്‌കോം ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ റോറി ഒ നെയില്‍ പറഞ്ഞു.

See also  യുഎഇയില്‍ റജബ് പിറന്നു; റമദാന് ഇനി രണ്ടു മാസം മാത്രം

Related Articles

Back to top button