ദുബൈ റോഡുകളില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് 18 ഡെലിവറി റൈഡര്‍മാര്‍; ആകെ രേഖപ്പെടുത്തിയത് 77,227 നിയമലംഘനങ്ങള്‍

ദുബൈ: 2024ല്‍ ദുബൈയിലെ റോഡുകളില്‍ വിവിധ അപകടങ്ങളിലായി 18 ഡെലിവറി റൈഡര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ദുബൈ പൊലിസ് വെളിപ്പെടുത്തി. 2024 ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കെടുക്കുമ്പോഴാണ് ഇത്രയും മരണം സംഭവിച്ചിരിക്കുന്നത്. ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെട്ട 77,227 ട്രാഫിക് നിയമലംഘനങ്ങള്‍ ദുബൈ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാന്‍ ഡെലിവറി റൈഡര്‍മാരെ പ്രേരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ചാനലുകളിലെ ബോധവല്‍ക്കരണ കാമ്പെയ്ന്‍ വീഡിയോയിലാണ് ദുബൈ പൊലീസ് നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും മരണത്തിന്റേയും കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
2023ന്റെ ഇതേ കാലത്ത് 60,471 ആയിരുന്നു ഗതാഗത നിയമലംഘനങ്ങള്‍. കഴിഞ്ഞ വര്‍ഷവും ട്രാഫിക് അപകടങ്ങളില്‍ കൊല്ലപ്പെട്ട ഡെലിവറി റൈഡര്‍മാരുടെ എണ്ണം 18 ആയിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 181 ഡെലിവറി റൈഡര്‍മാര്‍ക്ക് റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ റൈഡര്‍മാര്‍ നടത്തുന്ന പെട്ടെന്നുള്ള തിരിവുകള്‍, റൈഡിങ്ങിനിടയിലെ ശ്രദ്ധതിരിയല്‍, മറ്റു വാഹനങ്ങള്‍ക്ക് തൊട്ടടുത്തുകൂടിയുള്ള ഓവര്‍ടേക്ക് എന്നിവ മൂലമാണ് മിക്ക അപകടങ്ങളും സംഭവിച്ചിരിക്കുന്നത്. 2023ല്‍ 12,209 ബൈക്കുകളായിരുന്നു നിയമലംഘനങ്ങളുടെ പേരില്‍ പിടികൂടിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 26,382 മോട്ടോര്‍സൈക്കിളുകളാണ് ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്തതെന്നും പൊലീസ് അധികാരികള്‍ വെളിപ്പെടുത്തി.
The post ദുബൈ റോഡുകളില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് 18 ഡെലിവറി റൈഡര്‍മാര്‍; ആകെ രേഖപ്പെടുത്തിയത് 77,227 നിയമലംഘനങ്ങള്‍ appeared first on Metro Journal Online.