Gulf

ദുബൈ സൂപ്പര്‍ സെയില്‍ ഇന്ന് തുടങ്ങും; 90 ശതമാനംവരെ ഡിസ്‌കൗണ്ട് ഉണ്ടാവും

ദുബൈ: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ രണ്ടുവരെയുള്ള നാലു ദിവസങ്ങളില്‍ ദുബൈയില്‍ സൂപ്പര്‍ സെയില്‍ അരങ്ങേറും. അഞ്ഞൂറില്‍ അധികം പ്രമുഖ ബ്രാന്റുകളുടെ ഉല്‍പന്നങ്ങള്‍ക്കായി പരമാവധി 90 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍സ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് അറിയിച്ചു.

ഇലട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍, പാദരക്ഷകള്‍, വിനോദ ഉപകണങ്ങള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ക്കാണ് പദ്ധതിയില്‍ അംഗങ്ങളായ സിറ്റി സെന്ററുകളായ ഷിന്റഗ, ദെയ്‌റ, ബുര്‍ജുമാന്‍, മിര്‍ദിഫ്, മെഅസീം എന്നിവക്കൊപ്പം അല്‍ ഖവാനീജ് വോക്ക് എന്നിവിടങ്ങളില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുക.

ഇബ്‌നു ബത്തൂത്ത മാള്‍, മാള്‍ ഓഫ് ദ എമിറേറ്റ്‌സ്, സിറ്റി വാക്ക്, സര്‍ക്കിള്‍ മാള്‍, നഖീല്‍ മാള്‍, ഫെസ്റ്റിവല്‍ സിറ്റി, മെര്‍ക്കാറ്റോ, വാഫി സെന്റര്‍, ദി ഔട്ട്‌ലെറ്റ് വില്ലേജ്, ദ ബീച്ച് ജെബിആര്‍, ഒയാസിസ് സെന്റര്‍ തുടങ്ങിയ ഷോപ്പിങ് കേന്ദ്രങ്ങളിലും ഉള്‍പ്പെടെ 3,000ല്‍ അധികം ഔട്ടലെറ്റുകളില്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍സ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വെളിപ്പെടുത്തി.

The post ദുബൈ സൂപ്പര്‍ സെയില്‍ ഇന്ന് തുടങ്ങും; 90 ശതമാനംവരെ ഡിസ്‌കൗണ്ട് ഉണ്ടാവും appeared first on Metro Journal Online.

See also  ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ പരിഷ്കരിച്ച് സൗദി ആരോഗ്യ മന്ത്രാലയം

Related Articles

Back to top button