Kerala

മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒപ്പം താമസിച്ചിരുന്നയാൾ പിടിയിൽ

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്‌റയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. 

രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പ്ലൈവുഡ് കമ്പനി ജീവനക്കാരും ഒന്നിച്ച് താമസിക്കുന്നവരുമാണ്. ഇന്നലെ ഇരുവരും മദ്യപിക്കുകയും ഇതിനിടെ വാക്കുതർക്കമുണ്ടാകുകയുമായിരുന്നു എന്നാണ് വിവരം. 

തർക്കം രൂക്ഷമായതോടെ ശറത് തന്റെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് രാകേഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് രാകേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാൾ മരിച്ചു. ശരത്തിനെ നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്.
 

See also  മലപ്പുറത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; 16 യാത്രക്കാർക്ക് പരുക്ക്

Related Articles

Back to top button