Gulf

എച്ച്‌ഐവി ബാധ: 100ല്‍ അധികം പ്രവാസികളെ കുവൈറ്റ് തിരിച്ചയച്ചു

കുവൈറ്റ് സിറ്റി: എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച നൂറില്‍ അധികം പ്രവാസികളെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി കുവൈറ്റ് അറിയിച്ചു. എച്ച്‌ഐവി ബാധ തടയാന്‍ ലക്ഷ്യമിട്ടാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്. എയ്ഡ്‌സ് ആന്റ് വെനീരിയല്‍ ഡിസീസസ് കോണ്‍ഫ്രന്‍സിലാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എയ്‌സ് ബാധക്കെതിരേ ശക്തമായ നടപടിയാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും യുഎന്‍ എയ്ഡ്‌സിന്റെ 90-90-90 ലക്ഷ്യങ്ങള്‍ കുവൈറ്റ് നേടിയതായും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം ഡയരക്ടര്‍ ഡോ. ഫഹദ് അല്‍ ഖംലാസ് വ്യക്തമാക്കി.

രോഗ ബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ രോഗനിര്‍ണയ പരിശോധനയും കൗണ്‍സലിങ്ങും നല്‍കിവരുന്നുണ്ട്. ദേശീയ എയ്ഡ്‌സ് സ്ട്രാറ്റജി 2023-2027പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷത്തോടെ 95-95-95 ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് കുവൈറ്റ്. 165 കേസുകള്‍ സ്വദേശികള്‍ക്കിടയിലും നൂറില്‍പ്പരം കേസുകള്‍ പ്രവാസികള്‍ക്കിടയിലും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ മാനദണ്ഡങ്ങള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

The post എച്ച്‌ഐവി ബാധ: 100ല്‍ അധികം പ്രവാസികളെ കുവൈറ്റ് തിരിച്ചയച്ചു appeared first on Metro Journal Online.

See also  ഒമാനിൽ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനങ്ങളും കണ്ടെത്താൻ എഐ ക്യാമറകൾ സജീവം

Related Articles

Back to top button