Health

മുഖക്കുരു പോയിട്ടും പാടുകൾ മായുന്നില്ലേ? എങ്കിലിങ്ങനെ ചെയ്തു നോക്കു

മുഖക്കുരുവിനേക്കാളും ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് അതിൻ്റെ ഭാഗമായി തന്നെ വരുന്ന കറുത്തപാടുകളാണ്. ചിലരിൽ അത് അമിതമായി കാണാം. കൃത്യമായ പരിചരണത്തിലൂടെ അത്തരം പാടുകൾ അകറ്റുവാൻ സാധിക്കും. അതിനായി എന്തെങ്കിലും കെമിക്കൽ ട്രീറ്റ്മെൻ്റുകൾ സ്വീകരിക്കുന്നതിനു മുമ്പായി പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ. വീട്ടിൽ തന്നെ സ്ഥിരമായി നമ്മൾ ഉപയോഗിക്കുന്ന പല ചേരുവകളും ചർമ്മ സംരക്ഷണത്തിന് ഉചിതമാണ്. ചർമ്മ അമിതമായി വരണ്ടു പോകാതെ തിളക്കം നിലനിർത്തിക്കൊണ്ട് തന്നെ അത് സാധ്യമാകാൻ ഉപയോഗിക്കേണ്ട ചില വസ്തുകൾ പരിചയപ്പെടാം.

വെള്ളരിക്ക

വിറ്റാമിൻ സി, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വെള്ളരി. അത് ചർമ്മത്തെ ഹൈഡ്രേറ്റഅ ചെയുന്നു. വെള്ളരി തൊലി കളഞ്ഞ് അരച്ചെടുക്കാം. അതിലേയ്ക്ക് പഞ്ഞി മുക്കി മുഖത്ത് പുരട്ടാവുന്നതാണ്. പഞ്ഞി അൽപ നേരും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കുന്നതും ഉചിതമായിരിക്കും. ദിവസവും രണ്ടു നേരം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ പാടുകൾ കുറയ്ക്കാൻ സഹായിച്ചേക്കും.

പപ്പായ

നാല് സ്പൂൺ പപ്പായ ഉടച്ചെടുത്തതിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത പുരട്ടുക. മുപ്പത് മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.

കടലമാവ് തൈര്

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും

അരിപ്പൊടി മഞ്ഞൾ

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കുറച്ച് തേനും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കാപ്പിപ്പൊടി തേൻ

ഒരു ടീസ്പൂണ്‍ കോഫിയും അര ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ പാക്ക് സഹായിക്കും.

പഴം തേന്‍

ഒരു പഴം ഉടച്ചെടുത്തതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം മുഖം കഴുകാം.

See also  ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Related Articles

Back to top button