പെരുമഴയാരംഭം ഒപ്പം രോഗങ്ങളും: പ്രതിരോധിക്കാന്‍ 5 ചായകള്‍ ശീലമാക്കാം

മഴക്കാലത്തിന് തുടക്കമായി, ഈ സമയം മഴയോടൊപ്പം തന്നെ രോഗങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും മഴക്കാലം നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് പോലെ രോഗാവസ്ഥകളും ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കുകയാണ്. പനിയും, ജലദോഷവും, തൊണ്ടവേദനയും, ചുമയും, അതോടൊപ്പം ഗുരുതരമായ ഡെങ്കി പോലുള്ള പ്രശ്‌നങ്ങളും വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാലമാണ് വരാന്‍ ഇരിക്കുന്നത്. എന്നാല്‍ മഴക്കാലത്തിന്റെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധം ഉറപ്പ് വരുത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതില്‍ ചായകള്‍ക്കാണ് എപ്പോഴും അല്‍പം മുന്‍പന്തിയുള്ളത്.
അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇനി പറയുന്ന ഓരോ ചായക്കും ഉള്ളത്. മഴക്കാലത്തുണ്ടാവുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം സഹായിക്കുന്നു എപ്പോഴും ഇനി പറയുന്ന ചായകള്‍. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മഴക്കാലത്ത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്ന ചില ഹെര്‍ബല്‍ ടീകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഇഞ്ചി ചായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഇഞ്ചിച്ചായ. ഇത് നിങ്ങളുടെ ജലദോഷത്തിനും അസ്വസ്ഥതകള്‍ക്കും പണ്ടുമുതലേ ഉപയോഗിക്കുന്നതാണ്. എല്ലാ പ്രതിസന്ധികളേയും പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഇഞ്ചിച്ചായ. പ്രത്യേകിച്ച് മഴക്കാലത്തുണ്ടാവുന്ന രോഗാവസ്ഥകള്‍ക്കും ശ്വസനാരോഗ്യത്തിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ ചായ. മാത്രമല്ല ഇത് തയ്യാറാക്കുന്നത് നിങ്ങളുടെ അലര്‍ജികള്‍ പോലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നു. തിളച്ച വെള്ളത്തില്‍ അല്‍പം ഇഞ്ചി ഉണക്കിപ്പൊടിച്ചത് ചുക്ക് രൂപത്തില്‍ ചേര്‍ക്കാവുന്നതാണ്. ആവശ്യമെങ്കില്‍ അല്‍പം ശര്‍ക്കരയും നാരങ്ങയുടെ നീരും ചേര്‍ത്ത് കുടിക്കാവുന്നതാണ്.
ഹണി റോസ് ടീ
ശരീരത്തിനെ രോഗപ്രതിരോധത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതിന് സഹായിക്കുന്നു ഹണി റോസ് ടീ. ഇത് വിറ്റാമിന്‍ കലവറയാണ് എന്നതിനെക്കാള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സ് ആയതിനാല്‍ രോഗപ്രതിരോധത്തിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ഹണി റോസ് ടീ. മഴക്കാലത്ത് കാണപ്പെടുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ഈ ചായ മികച്ചതാണ്. അതിനായി തിളച്ച വെള്ളത്തില്‍ കുറച്ച് റോസ് ഇതളുകള്‍ ചേര്‍ത്ത് അതിലേക്ക് ഇതിന്റെ എല്ലാ സത്തും ഇറങ്ങുന്നത് വരെ കാത്തിരിക്കുക. ഇത് അരിച്ചെടുത്ത് അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.
പെപ്പര്‍മിന്റ് ടീ
പെപ്പര്‍മിന്റ് ഉന്മേഷം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മികച്ച ദഹനത്തിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ദന്താരോഗ്യത്തിനും മികച്ചതാണ് പെപ്പര്‍മിന്റ് ടീ എന്നതില്‍ സംശയം വേണ്ട. രോഗപ്രതിരോധ ശേഷിക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതില്‍ സഹായിക്കുന്നു പെപ്പര്‍മിന്റ് ടീ. അതിനായി ഇലകള്‍ ചതച്ച് ഒരു കപ്പില്‍ ചേര്‍ത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് 12 മിനിറ്റ് വെക്കുക. പിന്നീട് ഇലകള്‍ നീക്കം ചെയ്ത് ആവശ്യമെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.
ഗ്രീന്‍ ടീ
അമിതവണ്ണത്തിന് പരിഹാരം കാണാന്‍ പലരും ഗ്രീന്‍ ടീ ഉപയോഗിക്കുന്നു. എന്നാല്‍ ഇത് കുടിക്കുന്നത് തടി കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല ശാരീരിക ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആന്റി ഓക്‌സിഡന്റുകളുടെ കലവറയായതിനാല്‍ രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിലും വളരെയധികം സഹായകമാണ് ഈ സ്‌പെഷ്യല്‍ടീ. ശാരീരികാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഈ സമയം ഉണ്ടാവുന്നു എന്ന് നമുക്കറിയാം. അതിനെയെല്ലാം തന്നെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഗ്രീന്‍ ടീ
ചമോമൈല്‍ ചായ
സമ്മര്‍ദ്ദത്തെ മറികടന്ന് നല്ല ഉറക്കം ലഭിക്കാന്‍ ചമോമൈല്‍ ചായ വളരെ സഹായകമാണ്. പ്രത്യേകിച്ച് മഴക്കാലത്തുണ്ടാവുന്ന രോഗാവസ്ഥകളെ പാടേ മറികടക്കുന്നതിനും രോഗപ്രതിരോധത്തിനും മികച്ചതാണ് ചമോമൈല്‍ ടീ. ശാരീരിക ക്ഷീണത്തെ മറികടക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഈ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മഴക്കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഈ ചായ. അതിനായി ഒരു കപ്പ് തിളപ്പിച്ച വെള്ളത്തിലേക്ക് ചമോമൈല്‍ ടീ ബാഗുകള്‍ ചേര്‍ക്കുക. ശേഷം ഇത് ഇളക്കി ബാഗ് എടുത്ത് മാറ്റി കുടിക്കാവുന്നതാണ്.
Disclaimer: ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.