Kerala

​സി.ജെ.പി അനുകൂല പരിപാടി: റാപ്പർ വേടനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ പ്രമുഖ റാപ്പർ വേടനെതിരെ കേസ്. കൊച്ചി പനമ്പള്ളി നഗറിലുള്ള സെൻട്രൽ പാർക്കിൽ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തിൽ ‘ആസാദി പാട്ടും പ്രതിഷേധവും’ എന്ന പേരിൽ സി.ജെ.പി (CJP) ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്.

​അനുമതിയില്ലാതെ പരിപാടി നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് എറണാകുളം സൗത്ത് പോലീസ് സ്വമേധയാ കേസെടുത്തത്. വേടന് പുറമെ കണ്ടാലറിയാവുന്ന 99 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

​പരിപാടി നടത്തരുതെന്ന് കാണിച്ച് പോലീസ് മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

See also  2006 മെയ്18 ന് VSന്‍റെ സത്യപ്രതിജ്ഞ; ഇന്ന് VD സതീശൻ സത്യപ്രതിജ്ഞ: അർത്ഥവത്തായ യാദൃശ്ചികത തോന്നുന്നു

Related Articles

Back to top button