World

ടെൽ അവീവിലെ മെഡിക്കൽ സെന്ററിൽ ഇറാന്റെ മിസൈലാക്രമണം; നിരവധി പേർക്ക് പരുക്ക്

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ മിസൈലാക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. സൊറോക്ക മെഡിക്കൽ സെന്ററിലും മിസൈൽ പതിച്ചു. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത്. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം

സംഘർഷം ആരംഭിച്ചതിന് ശേഷം ഇസ്രായേലിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ഇന്ന് രാവിലെയോടെ ടെൽ അവീവിലേക്ക് തൊടുത്തത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം.

പല മിസൈലുകളും അയൺ ഡോം ചെറുത്തെങ്കിലും അഞ്ച് മിസൈലുകൾ പ്രതിരോധം ഭേദിച്ച് ഇസ്രായേലിൽ പതിച്ചു. ആക്രമണത്തിൽ സൊറോക്ക മെഡിക്കൽ സെന്റർ തകർന്നു. ജീവഹാനി സംഭവിച്ചിട്ടുണ്ടോ, എത്ര പേർക്ക് പരുക്കേറ്റു എന്ന വിവരങ്ങളൊക്കെ വരുന്നതേയുള്ളു

The post ടെൽ അവീവിലെ മെഡിക്കൽ സെന്ററിൽ ഇറാന്റെ മിസൈലാക്രമണം; നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  ലോകത്ത് നിർബന്ധിതമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണം ആശങ്കാജനകമാംവിധം ഉയർന്നതായി ഐക്യരാഷ്ട്രസഭ

Related Articles

Back to top button