ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അമിത വിശപ്പ്. കൃത്യമായി മൂന്ന് നേരം ഭക്ഷണം കഴിച്ചാലും, ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യത ഏറെയാണ്. പലപ്പോഴും ഇത്തരത്തിലുള്ള വിശപ്പ് അനുഭവപ്പെടുമ്പോള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് എല്ലാവരും കഴിക്കുന്നത്. ഇത് കൊളസ്ട്രോള്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ വഴിയൊരുക്കും.
ഇത്തരത്തിലുള്ള അമിതമായ വിശപ്പിനെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബദാം ആണ് ആദ്യമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാന്‍ സഹായിക്കും.
നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തേങ്ങ. ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും കലോറി കുറയ്ക്കുന്നതിനും വിശപ്പ് കുറയ്ക്കാനും തേങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയതാണ് വെജ് ജ്യൂസ്. ഇവ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കും. ഇതിനായി പച്ചക്കറികളുടെ ജ്യൂസിനൊപ്പം അല്‍പം ഫ്ളാക്സ് സീഡ്സും കൂടി ചേര്‍ത്ത് കുടിക്കാം. ബട്ടര്‍ മില്‍ക്ക് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയ ബട്ടര്‍ മില്‍ക്ക് വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കും.
മുളപ്പിച്ച വെള്ളക്കടല ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ മുളപ്പിച്ച വെള്ളക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കും.
The post ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ appeared first on Metro Journal Online.