വ്യാപാര യുദ്ധം തുടർന്ന് അമേരിക്ക; ചൈനീസ് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 245 ശതമാനമാക്കി

ചൈനയുമായി വ്യാപാര യുദ്ധം തുടർന്ന് അമേരിക്ക; ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതി തീരുവ 245 ശതമാനമാക്കി വർധിപ്പിച്ചു. ആഗോളവിപണികളെ കടുത്ത ആശങ്കയിലാക്കുന്ന നീക്കമാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയതിന് മറുപടിയായാണ് ചൈനക്കുള്ള തീരുവ വർധിപ്പിച്ചത്. താരിഫ് യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനം വരെ നികുതി വർധിപ്പിച്ചത്. ഇതിന് തിരിച്ചടിയായി ചൈനയും അമേരിക്കൻ ഉത്പന്നങ്ങൾക്ക് 145 ശതമാനം നികുതി ചുമത്തിയിരുന്നു
ചൈനീയ് വ്യോമയാന കമ്പനികളോട് അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്ന് വിമാനങ്ങൾ വാങ്ങുന്നത് നിർത്തണമെന്നും ചൈനീസ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് നികുതി വീണ്ടും അമേരിക്ക വർധിപ്പിച്ചത്. എന്നാൽ അമേരിക്കക്ക് തക്കമായ മറുപടി നൽകുമെന്ന് ചൈന അറിയിച്ചു. വ്യാപാര യുദ്ധത്തിൽ ഭയക്കുന്നില്ലെന്നും പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.