Gulf

അപകട ഹോട്ട്‌സ്‌പോര്‍ട്ട് കണ്ടെത്താവുന്ന എഐ സംവിധാനവുമായി ദുബൈ വിദ്യാര്‍ഥികള്‍

ദുബൈ: റോഡില്‍ അപകട ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സംവിധാനം വികസിപ്പിച്ച് ദുബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി. എമിറേറ്റിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അപകടം കൂടുതലുള്ള ഇടങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനമാണ് ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഡാറ്റ സയന്‍സിനൊപ്പം എഐ അധിഷ്ഠിത അല്‍ഗോരിതവും സംയോജിപ്പിച്ച് വികസിപ്പിച്ചിരിക്കുന്നത്.

സ്മാര്‍ട്ട്ട്രാന്‍സ്‌പോ എന്ന ഈ സംവിധാനം ആലിബാബ ക്ലൗഡ്/എഐയുടെയും ആര്‍ടിഎ ഹാക്കത്തോണ്‍ 2024ന്റെയും ബെസ്റ്റ് ഇംപ്ലിമെന്റേഷന്‍ ചാംമ്പ്യന്‍ അവാര്‍ഡിന് അര്‍ഹമായിരുന്നു. ടാക്‌സിക്ക് ഏറ്റവും ആവശ്യക്കാരുള്ള ഇടങ്ങളില്‍ വാഹനത്തിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കി പരമാവധി സേവനം അതിവേഗം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് ട്രാന്‍സ്‌പോ.

The post അപകട ഹോട്ട്‌സ്‌പോര്‍ട്ട് കണ്ടെത്താവുന്ന എഐ സംവിധാനവുമായി ദുബൈ വിദ്യാര്‍ഥികള്‍ appeared first on Metro Journal Online.

See also  കുത്തകവല്‍ക്കരണം തടയാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി യുഎഇ

Related Articles

Back to top button