സാമാന്യ ബുദ്ധിയില്ലേ, മതത്തിന്റെ പേരിൽ എന്തും ചെയ്യരുത്: ആന എഴുന്നള്ളിപ്പ് കേസിൽ ഹൈക്കോടതി

നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസിൽ കൊച്ചിൻ ദേവസ്വം ബോർഡിന് താക്കീതുമായി ഹൈക്കോടതി. തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിത്തു. ദേവസ്വങ്ങളെ കോടതി താക്കീത് ചെയ്തു
എന്തുകൊണ്ട് നിർദേശം നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. കോടതി നിർദേശമാകണം. ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
The post സാമാന്യ ബുദ്ധിയില്ലേ, മതത്തിന്റെ പേരിൽ എന്തും ചെയ്യരുത്: ആന എഴുന്നള്ളിപ്പ് കേസിൽ ഹൈക്കോടതി appeared first on Metro Journal Online.