Gulf

ദുബൈയില്‍ തൊഴിലാളികളുടെ മാരത്തോണ്‍ സംഘടിപ്പിച്ചു

ദുബൈ: ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നതിനായി ദുബൈയില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. ദുബൈ സ്‌പോര്‍ട്ട് കൗണ്‍സില്‍, തഖ്തീര്‍ അവാര്‍ഡ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ഋാരമി തുടങ്ങിയ സ്ട്രാറ്റജിക് പാട്ട്ണര്‍മാരുടെ പിന്തുണയോടെയാണ് മുഹൈസിനയില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മാരത്തോണ്‍ സംഘടിച്ചത്.

ദുബൈ ഫിറ്റ്‌നസ് 30×30 ചലഞ്ചിന്റെയും ആറാമത് ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റേയും ഭാഗം കൂടിയായ മാരത്തോണില്‍ സ്ത്രീ പുരുഷ ഭേദമന്യേ ആയിരത്തിലധികം തൊഴിലാളികള്‍ പങ്കാളികളായി. ദുബൈ ജിഡിആര്‍എഫ്എ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറും മറ്റു ദുബൈയിലെ ഉന്നത ഉദ്യോഗസ്ഥരും മാരത്തോണില്‍ പങ്കെടുത്തത് കൂട്ടയോട്ടത്തിന്റെ ആവേശം വര്‍ധിപ്പിച്ചു.

തിരക്കുപിടിച്ച നഗര ജീവിതത്തില്‍ ആരോഗ്യത്തിനും ശാരീരിക ക്ഷമതക്കും മുന്‍ഗണന നല്‍കാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പരിപാടിയെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. വിജയികളായ തൊഴിലാളികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

The post ദുബൈയില്‍ തൊഴിലാളികളുടെ മാരത്തോണ്‍ സംഘടിപ്പിച്ചു appeared first on Metro Journal Online.

See also  ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ പരിഷ്കരിച്ച് സൗദി ആരോഗ്യ മന്ത്രാലയം

Related Articles

Back to top button