Kerala

സ്മാർട്ട് സിറ്റിയെന്ന ആശയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നില്ലെന്ന് മന്ത്രി പി രാജീവ്

സ്മാർട്ട് സിറ്റിയെന്ന ആശയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സ്ഥലം പൂർണമായും സർക്കാർ മേൽനോട്ടത്തിൽ ഉപയോഗിക്കും. ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും മന്ത്രി അറിയിച്ചു. ഒരു കമ്മിറ്റി രൂപീകരിച്ച് അവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് തീരുമാനിക്കും

കൊച്ചിയിൽ ഭൂമിയുടെ ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തുനിൽക്കുകയാണ്. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് പിൻമാറിയത്. ടീംകോം യുഎയിക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ല. പദ്ധതിയിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു

വിഷയത്തിൽ പൊതുധാരണയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമത കുറവൊന്നും ഉണ്ടായിട്ടില്ല. പദ്ധതി അവസാനിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പറഞ്ഞു.

The post സ്മാർട്ട് സിറ്റിയെന്ന ആശയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നില്ലെന്ന് മന്ത്രി പി രാജീവ് appeared first on Metro Journal Online.

See also  നവംബർ 13 മുതൽ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button