National

വിദേശവിനിമയ ചട്ട ലംഘനം; പേടിഎമ്മിന് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്

വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഡിജിറ്റൽ പെയ്മെന്‍റ് ആപ്പായ പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിനും (ഒ.സി.എൽ) രണ്ട് അനുബന്ധ കമ്പനികൾക്കും ഇഡി യുടെ കാരണം കാണിക്കൽ നോട്ടീസ്.

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസെന്ന് ഒ.സി.എൽ വ്യക്തമാക്കി.

ഒ.സി.എല്ലിൽ 245 കോടിയും അനുബന്ധ സ്ഥാപനങ്ങളായ ലിറ്റിൽ ഇന്‍റർനെറ്റിൽ 345 കോടിയുടേയും നിയർബൈ ഇന്ത്യയിൽ 20.9 കോടിയുടേയും നിയലംഘനമാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.

കമ്പനികളിലെ ചില നിക്ഷപ ഇടാപാടുകളിലാണ് ആരോപണ വിധേയമായ നിയമലംഘനങ്ങൾ നടന്നതെന്ന് ഒ.സി.എൽ പറയുന്നു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ചട്ടങ്ങൾക്കും നിയടമങ്ങൾക്കും അനുസൃതമായി ആവശ്യമായ നടപടി കൈക്കൊളളുമെന്നും കമ്പനി അറിയിച്ചു.

അനുബന്ധ കമ്പനികളെ പേടിഎം ഏറ്റെടുക്കുന്നതിന് മുൻ‌പ് ചില വീഴ്ചകൾ സംഭവിച്ചെന്നും ഒ.സി.എൽ വ്യക്തമാക്കി. ലിറ്റിൽ ഇന്‍റർനെറ്റ്, നിയർബൈ ഇന്ത്യ എന്നിവ 2017-ൽ പേടിഎം ഏറ്റെടുക്കുകയും പീന്നീട് ലയിപ്പിക്കുകയുമായിരുന്നു.

The post വിദേശവിനിമയ ചട്ട ലംഘനം; പേടിഎമ്മിന് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ് appeared first on Metro Journal Online.

See also  സൗന്ദര്യയുടേത് അപകട മരണമല്ല, കൊലപാതകം; നടൻ മോഹൻ ബാബുവിനെതിരെ പരാതി

Related Articles

Back to top button