Sports

നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യക്ക് ഒരു ചാന്‍സ് കൂടി

മുംബൈ: വാംഗഡെ സ്റ്റേഡിയത്തില്‍ ഒടുവില്‍ ഇന്ത്യന്‍ ദിനം വരുമെന്ന് പ്രതീക്ഷ. പരമ്പര നഷ്ടപ്പെട്ടെങ്കിലും അവസാന ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോട് ജയിക്കാനുള്ള സാധ്യതയാണ് ഇന്ത്യക്ക് മുന്നില്‍ കൈവന്നിരിക്കുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തിയ മത്സരത്തില്‍ രവീന്ദ്ര ജഡേജ നാലും അശ്വിന്‍ മൂന്ന് വിക്കറ്റും നേടി. അകാശ് ദീപും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം നേടി. കേവലം 143 റണ്‍സിന്റെ ലീഡ് മാത്രമാണ് ന്യൂസിലാന്‍ഡിനുള്ളത്. ന്യൂസിലാന്‍ഡിന്റെ ബാറ്റിംഗ് നിരയില്‍ വില്‍ യംഗ് 51 (100) മാത്രമാണ് തിളങ്ങിയത്.

ഇന്ത്യന്‍ ബാറ്റിംഗ് നിര ശ്രദ്ധയോടെ കളിച്ചാല്‍ ഇന്ത്യക്ക് വിജയം സുനിശ്ചിതമാണ്. അങ്ങനെയെങ്കില്‍ വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യക്ക് രക്ഷപ്പെടാം.

The post നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യക്ക് ഒരു ചാന്‍സ് കൂടി appeared first on Metro Journal Online.

See also  പെർത്തിൽ ഇന്ത്യൻ വസന്തം; ഓസീസിനെ തകർത്തത് 295 റൺസിന്

Related Articles

Back to top button