Kerala

മധു മുല്ലശ്ശേരി പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എം വി ഗോവിന്ദന്‍

സി പി എം വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ എരിയാ കമ്മിറ്റി സെക്രട്ടറി മധു മുല്ലശ്ശേരിയെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുവനന്തപുരം പാളയം ഏരിയാ സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. സംസ്ഥാനത്തെ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു.

മധുവായാലും ആരായാലും തെറ്റായ ഒന്നിനേയും ഒരു നിലപാടും വെച്ചുപൊറുപ്പിക്കില്ല. ഇത്തരം ആളുകള്‍ പുറത്തുപോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുക. ഇവനെയൊക്കെ സെക്രട്ടറിയാക്കി നടത്തിക്കൊണ്ടുപോയതാണ് നമുക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഈ പാര്‍ട്ടിക്ക് രാഷ്ട്രീയ ഉള്ളടക്കം വേണം. സംഘടനാപരമായ ശേഷിയും കരുത്തും വേണം. അതിന് വേണ്ടി നല്ല രീതിയില്‍ പാര്‍ട്ടി കരുത്ത് നേടുന്നതിനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മധുവല്ല അതിനപ്പുറം ആര് വന്നാലും തെറ്റായ ഒന്നിനേയും വെച്ചേക്കില്ല.’ എംവി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടിക്കും തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുന്നയിച്ചാണ് മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. അകാരണമായി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്നും ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും മധു ആരോപിച്ചിരുന്നു.

അതിനിടെ, മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല നടത്തുന്നു. മാധ്യമങ്ങള്‍ക്ക് ഉളുപ്പ് ഇല്ല. മാധ്യമങ്ങള്‍ ആണ് പ്രതിപക്ഷം. വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നു. സ്റ്റേജ് കെട്ടുന്നതല്ല പ്രധാന പ്രശ്നം. എങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാം എന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. താന്‍ എന്തെങ്കിലും അബദ്ധം പറയുമോ എന്ന് നോക്കാനാണ് മാധ്യമങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. സമ്മേളനത്തിന് ആവശ്യത്തിന് പ്രചാരണം മാധ്യമങ്ങള്‍ നല്‍കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

The post മധു മുല്ലശ്ശേരി പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എം വി ഗോവിന്ദന്‍ appeared first on Metro Journal Online.

See also  രണ്ടാമൂഴം സിനിമയാകും; പക്ഷേ, സംവി‍ധാനം മണിരത്നം അല്ല: നായകൻ ആരാകും

Related Articles

Back to top button