Kerala

സാങ്കേതിക പദപ്രയോഗങ്ങളല്ല, പുനരധിവാസമാണ് പ്രധാനം; ഫണ്ടിൽ വ്യക്തത വേണമെന്ന് സർക്കാരുകളോട് ഹൈക്കോടതി

കൊച്ചി: ചൂരൽമല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താൻ ഹൈക്കോടതി നിർദേശിച്ചത്.

പുനരധിവാസത്തിനായി എത്ര തുക ആവശ്യമാണെന്നും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുക എത്രയെന്നും സംസ്ഥാന സർക്കാർ അറിയിക്കണം. ദുരന്തം ഉണ്ടായ സമയത്ത് എസ്ഡിആര്‍എഫ് അക്കൗണ്ടില്‍ എത്ര തുക ഉണ്ടായിരുന്നു, എത്ര തുക വയനാടിനായി ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുമെന്നും അറിയിക്കണം. ഇതിനായി എസ്ഡിആര്‍എഫ് അക്കൗണ്ട് ഓഫീസര്‍ നാളെ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് നിർദ്ദേശിച്ചു. എത്ര ഫണ്ട് വയനാട് ദുരന്തത്തിനായി നല്‍കിയെന്നും ഇനിയെത്ര നല്‍കുമെന്നും കേന്ദ്ര സര്‍ക്കാരും അറിയിക്കണം.

ദുരന്തശേഷം ഇന്നുവരെ കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല സഹായം നല്‍കിയോ എന്നും കോടതി ചോദിച്ചു. സാങ്കേതിക പദപ്രയോഗങ്ങളല്ല നടത്തേണ്ടതെന്നും ജനങ്ങളെ പുനരധിവസിപ്പിക്കുകയാണ് പ്രധാനമെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

See also  പ്രതീക്ഷിച്ച ലീഡില്ലാതെ യുഡിഎഫ്; ആര്യാടന്റെ ലീഡ് 3000 കടന്നു, കറുത്ത കുതിരയാകാൻ അൻവർ

Related Articles

Back to top button