Kerala

ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇത് ഡിസംബര്‍ 12 ഓടെ ശ്രീലങ്ക-തമിഴ്‌നാട് തീരത്തിനു സമീപം എത്തിച്ചേരുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഡിസംബര്‍ 11, 12 തീയതികളില്‍ മഴ കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

See also  ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ജീവനൊടുക്കി

Related Articles

Back to top button