Kerala

തിരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞല്ലോ..ഇനിയെന്തുമാകാം; കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

ഉപതിരഞ്ഞെടുപ്പുകളുടെ കോലാഹലങ്ങളെല്ലാം കഴിഞ്ഞതിന് പിന്നാലെ വൈദ്യുതി നിരക്ക് വര്‍ധനയുമായി സംസ്ഥാന സര്‍ക്കാര്‍. യൂണിറ്റിന് 16 പൈസ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം മുതല്‍ ആണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ദ്ധന ബാധകമാണ്.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ യൂണിറ്റിന് 12 പൈസയും വര്‍ദ്ധിപ്പിക്കും. ഇതോടൊപ്പം ഫിക്സഡ് ചാര്‍ജ്ജും കൂട്ടിയിട്ടുണ്ട്.

അതേസമയം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ രക്ഷയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിരക്ക് വര്‍ധനയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൂടുതല്‍ ഇടങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

അതിനിടെ, ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയുള്ള നിരക്ക് വര്‍ധന പൊതുജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാപകമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉയരുന്നത്.

The post തിരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞല്ലോ..ഇനിയെന്തുമാകാം; കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു appeared first on Metro Journal Online.

See also  പിറവത്ത് അയൽവാസിയുടെ നാല് മാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

Related Articles

Back to top button