Kerala

കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടി; നേതൃമാറ്റം ആവശ്യമില്ലെന്ന് ശശി തരൂർ

സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് ശശി തരൂർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടി. ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ല

കെപിസിസി പുനഃസംഘടന സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വർധിപ്പിക്കണമെന്നാണ് ഉദയ്പൂർ പ്രഖ്യാപനം. പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം വേണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. പക്ഷേ ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായതെന്നും തരൂർ പറഞ്ഞു.

See also  ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്; സ്വർണവില ഇന്ന് 2840 രൂപ വർധിച്ചു, പവന് 97,000 കടന്നു

Related Articles

Back to top button