Kerala

ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. നിലവിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും ചോദ്യം ചെയ്യൽ തുടരുകയാണ്. അജാസ് ഇന്ദുജയെ മർദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റെ മൊഴി

ഇന്ദുജയുടെ ദേഹത്തുണ്ടായിരുന്ന പരുക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പോലീസ് പറയുന്നു. ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തു. പനവൂർ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു

ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത്ത് സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്ക് നടന്നിരുന്നു.

The post ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും appeared first on Metro Journal Online.

See also  വ്യക്തികൾക്കെതിരേ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുത്; ദുൽക്കറിന്‍റെ വാഹനം വിട്ടു നൽകാൻ ഇടക്കാല ഉത്തരവ്

Related Articles

Back to top button