തടായിക്കുന്നിനെ പച്ചപ്പണിയിക്കാൻ എൻഎസ്എസ് വളണ്ടിയർമാർ

കൊടിയത്തൂർ:കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് തടായിക്കുന്നിനെ ഹരിതാഭമാക്കുന്നു . എൻഎസ്എസിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ‘ഹരിതഭൂമി’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ സ്കൂൾ പരിസരത്തും കുന്നിൻ പുറത്തും ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുന്നത്. പദ്ധതിയുടെ *കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം* കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു . കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് എൻഎസ്എസ് വളണ്ടിയർമാർ സ്നാക്സ് ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി .
ഫോട്ടോ: നാഷണൽ സർവീസ് സ്കീം ഹരിത ഭൂമി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിക്കുന്നു
എൻഎസ്എസ് റീജിയണൽ പ്രോഗ്രാം കോഡിനേറ്റർ എസ് ശ്രീജിത്ത്, സൗത്ത് ജില്ലാ കോഡിനേറ്റർ എംകെ ഫൈസൽ , ക്ലസ്റ്റർ കോഡിനേറ്റർമാരായ സില്ലി ബി ബാലകൃഷ്ണൻ,സുധാകരൻ ,പിടിഎ പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി , പ്രിൻസിപ്പൽ എം എസ് ബിജു, പ്രോഗ്രാം ഓഫീസർ കെ.ടി സലീം,ഇർഷാദ് ഖാൻ ഒ,സിപി സഹീർ , സഹർബാൻ കോട്ട, വി ഉബൈദ്, എൻ എസ് എസ്
വളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.