Sports

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ അറിയിച്ചതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച ഇ മെയിൽ ലഭിച്ചതായും വിഷയത്തിൽ മാർഗനിർദേശങ്ങളും ഉപദേശവും തേടാൻ പാക് ഭരണകൂടത്തെ സമീപിച്ചതായും പിസിബി അറിയിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് ചാമ്പ്യൻസ് ട്രോഫിക്കായി പോകില്ലെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പാക് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് പിസിബി ചെയർമാൻ ആവശ്യപ്പെട്ടിരുന്നു

പാക്കിസ്ഥാനിൽ വെച്ച് ടൂർണമെന്റ് നടത്തുന്നതിന് പകരം നിക്ഷ്പക്ഷ വേദിയായ ദുബൈയിൽ വെച്ച് മത്സരം നടത്തണമെന്നതായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാൽ പാക്കിസ്ഥാന് പുറത്തുവെച്ച് നടത്തുന്ന ഹൈബ്രിഡ് മോഡൽ പാക്കിസ്ഥാന് താത്പര്യമില്ലെന്നും പിസിബി അറിയിച്ചു.

The post ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ appeared first on Metro Journal Online.

See also  പണപ്പെട്ടി തകർത്ത് ഋഷഭ് പന്ത്; ലക്നൗ റാഞ്ചിയത് 27 കോടിയുടെ റെക്കോർഡ് തുകയ്ക്ക്

Related Articles

Back to top button