Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 600 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 74,960 രൂപയിലെത്തി. ഗ്രാമിന് 75 രൂപ വർധിച്ച് 9370 രൂപയായി.

24 കാരറ്റ് സ്വർണത്തിനും 18 കാരറ്റ് സ്വർണത്തിനും ഇന്ന് വർധനവുണ്ട്. 24 കാരറ്റ് ഗ്രാമിന് 82 രൂപ വർധിച്ച് 10,222 രൂപയായി. 18 കാരറ്റ് ഗ്രാമിന് 62 രൂപ വർധിച്ച് 7667 രൂപയിലെത്തി

രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അടുത്ത മാസം സംസ്ഥാനത്ത് വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഇനിയും വർധിക്കാനാണ് സാധ്യത

The post സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 600 രൂപ ഉയർന്നു appeared first on Metro Journal Online.

See also  തലസ്ഥാനത്തെ ആഡംബര ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ ഗുണ്ടകളുടെ തമ്മിലടി; സ്വമേധയാ കേസെടുത്ത് പോലീസ്

Related Articles

Back to top button