Kerala

ചികിത്സ കിട്ടാതെ മരിച്ച വേണു വെന്റിലേറ്ററിലായ ആരോഗ്യകേരളത്തിന്റെ ഇര: വിഡി സതീശൻ

ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വേണു മരിച്ചതല്ല, ഒൻപതര വർഷം കൊണ്ട് ഈ സർക്കാർ തകർത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സിസ്റ്റം തകർത്ത ആരോഗ്യമന്ത്രിക്കും സർക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. മരണശേഷവും തന്നെ മരണത്തിലേക്ക് തള്ളി വിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സർക്കാർ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്. 

അടിയന്തര ആൻജിയോഗ്രാമിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നൽകിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ആരോഗ്യമന്ത്രി പറഞ്ഞതു പോലും ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാൽ തകരാർ പരിഹരിക്കാനുള്ള ഒരു ശ്രമവും മന്ത്രിയുടെയോ സർക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

See also  ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം ഒരു മാസത്തേക്ക് അടച്ചു; നാല് ജില്ലകളിൽ ജലവിതരണം മുടങ്ങും

Related Articles

Back to top button