Kerala
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 33 കേസുകൾ എടുത്തെന്ന് സർക്കാർ; നാല് കേസുകൾ അവസാനിപ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിലവിൽ 33 കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ. ഇതിൽ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് ചേർന്നപ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്
നാല് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചതായും സർക്കാർ അറിയിച്ചു. തെളിവുകൾ ഇല്ലാത്തിനാലാണ് കേസ് അവസാനിപ്പിച്ചതെന്നും സർക്കാർ വ്യക്തമാക്കി. കേസ് 19ന് വീണ്ടും പരിഗണിക്കും.
The post ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 33 കേസുകൾ എടുത്തെന്ന് സർക്കാർ; നാല് കേസുകൾ അവസാനിപ്പിച്ചു appeared first on Metro Journal Online.