Kerala

വയനാട് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം ലഫഭിച്ചു. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം ദുരന്തത്തെ എൽ 3 ആയി അംഗീകരിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര ജോയന്റ് സെക്രട്ടറിയുടെ കത്തിൽ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതിനെ കുറിച്ചോ കത്തിൽ സൂചനകളില്ല.

സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിൽ ഉള്ള ജില്ല എന്ന് കേന്ദ്ര സർക്കാർ തന്നെ കണ്ടെത്തിയിട്ടുള്ള വയനാട് ജില്ലയിൽ അതി തീവ്രമായ ദുരന്തമുണ്ടായിട്ടും ദുരന്തം ബാധിച്ച ജനങ്ങളുടെ കടങ്ങൾ എഴുതി തള്ളുക എന്ന പ്രാഥമികവും മനുഷ്യത്വപരവുമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല. സെക്ഷൻ 13ന്റെ നിയമപരമായ സാധ്യത വിനിയോഗിച്ച് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ കേന്ദ്രം തയ്യാറാകണമെന്നതാണ് കാതലായ വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു

The post വയനാട് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും: മുഖ്യമന്ത്രി appeared first on Metro Journal Online.

See also  നിലമ്പൂരിൽ പ്രചാരണത്തിന് തന്നെ ആരും വിളിച്ചിട്ടില്ല; നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും തരൂർ

Related Articles

Back to top button