മഴ പോയെന്ന് കരുതിയിരിക്കേണ്ട; നാളെ മുതല്‍ ശനിയാഴ്‌ച വരെ മഴ

മഴക്കാലം കഴിഞ്ഞെന്ന് കരുതി സമാധാനിക്കാന്‍ സമാധാനിക്കാന്‍ വരട്ടെ. പന്തല് കെട്ടാതെ പരിപാടികള്‍ നടത്താനുമായിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളെ കുറിച്ച് അറിവുണ്ടാകുന്നത് നല്ലതാണ്. നാളെ മുതല്‍ ശനിയാഴ്‌ച വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്ന് ജില്ലകളില്‍ വ്യാഴാഴ്‌ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും 24 മണിക്കൂറില്‍ 115.6 മില്ലീമിറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
വെള്ളി, ശനി ദിവസങ്ങളിലും പലിയടങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനും പല തീരങ്ങളിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
The post മഴ പോയെന്ന് കരുതിയിരിക്കേണ്ട; നാളെ മുതല്‍ ശനിയാഴ്‌ച വരെ മഴ appeared first on Metro Journal Online.