Kerala

നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി; കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ചില്ല

നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്റെ സാക്ഷി വിസ്താരം ഒരു മാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദമാണ് ആദ്യം

തുടർന്ന് പ്രതിഭാഗം മറുപടി നൽകും. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ പ്രസ്താവനക്കെതിരെ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ആക്രമിച്ചത്. നടൻ ദിലീപ് അടക്കം ഒമ്പത് പേരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ മാസം സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.

See also  ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

Related Articles

Back to top button